റവന്യൂ മന്ത്രി കെ.രാജൻ തെലങ്കാന റവന്യൂമന്ത്രി ശ്രീനിവാസ റെഡ്‌ഡിയും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നവീൻ മിത്തലുമായി കൂടിക്കാഴ്ച നടത്തി. തെലങ്കാന സംസ്ഥാന സെക്രട്ടേറിയറ്റ് മന്ദിരത്തിലെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. സർവേ മേഖലയിൽ പരസ്പരമുള്ള സഹകരണം സംബന്ധിച്ച് ഇരു മന്ത്രിമാരും വിശദമായി ചർച്ച ചെയ്തു.
കേരളത്തിലെ ഹൗസിംഗ് രംഗത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളും പരിപാടികളും തെലങ്കാന മന്ത്രി വിശദമായി ചോദിച്ചറിഞ്ഞു . ലൈഫ് പദ്ധതിയെ കുറിച്ചും ഭവന നിർമാണ ബോർഡ് വഴി നടപ്പാക്കുന്ന ഗൃഹശ്രീ, ലോൺ ലിങ്ക്ഡ് സ്കീം മുതലായവ സംബന്ധിച്ചും മന്ത്രി കെ.രാജൻ വിശദീകരിച്ചു.
1936 നു ശേഷം സമഗ്രമായ ഒരു സെറ്റിൽമെന്റ് കേരളത്തിൽ കൊണ്ടുവരുന്നതിനാൽ ഇതിനായി വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കൂടി അഭിപ്രായം സ്വരൂപിക്കാൻ ഉദ്ദേശിക്കുന്നതായും മന്ത്രി അറിയിച്ചു എല്ലാ പ്രവർത്തനങ്ങൾക്കും തെലങ്കാന സംസ്ഥാന സർക്കാരിന്റെ സഹകരണം ശ്രീനിവാസ് റെഡ്ഡി ഉറപ്പുനൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍