ചിറ്റണ്ട - തലശ്ശേരി റോഡില്‍ ഗതാഗത നിയന്ത്രണം.

ചിറ്റണ്ട - തലശ്ശേരി റോഡില്‍ പൂങ്ങോട് ഫോറസ്റ്റ് സ്‌റ്റേഷന്‍ മുതല്‍ വരവൂര്‍ വരെയുള്ള ഭാഗത്ത് നിര്‍മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഈ വഴിയുള്ള വാഹന ഗതാഗതം ഫെബ്രുവരി ആറ് മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ പൂര്‍ണമായും തടസപ്പെടും.

ദേശമംഗലം ആറങ്ങോട്ടുകര ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പാലക്കല്‍ സെന്ററില്‍ നിന്ന് തളി വഴി കുന്നംകുളത്തേക്ക് പോകണം. കുണ്ടന്നൂര്‍ എരുമപ്പെട്ടി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ നെല്ലുവായ് തിച്ചൂര്‍ തളി വഴിയും പോകണം. വടക്കാഞ്ചേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പാലക്കല്‍ സെന്ററില്‍ നിന്ന് തിരിഞ്ഞ് കുമരപ്പനാല്‍ മുള്ളൂര്‍ക്കര വഴി പോകണമെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍