പാതിരിക്കോട്ടുകാവ് ഭരണിവേല. സാംസ്കാരികോത്സവം വെള്ളിയാഴ്ച.

മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ഭരണിവേലയോടാനുബന്ധിച്ച സാംസ്കാരികോത്സവത്തിന്റെ ഉദ്ഘാടനം കൊച്ചിൻ ദേവസ്വം ബോർഡ്‌ പ്രസിഡന്റ് എം.കെ സുദർശൻ  വെള്ളിയാഴ്ച നിർവഹിക്കും 12,13,14 തിയതി കളിലായി 90 ടീമുകൾ നൃത്തസന്ധ്യയിൽ പങ്കെടുക്കും.

 15 ന് വൈകീട്ട് പുതുരുത്തി വിഭാഗം നടത്തുന്ന കലാ സന്ധ്യ,16 ന് വൈകീട്ട് വടക്കുംമുറി ദേശത്തിന്റെ കോടിയേറ്റത്തിന് ശേഷം നാടൻപാട്ട്, 17 ന് വൈകീട്ട് തെക്കുംമുറി ദേശത്തിന്റെ വേല വരവിനു ശേഷം നാടകം ഒറ്റമരത്തണൽ,18 ന് വൈകീട്ട് പാലാ കമ്യൂണിക്കേഷന്റെ ഗാനമേളക്ക് ശേഷം കിരാലൂർ വിഭാഗത്തിന്റെ പഞ്ചവാദ്യത്തോടെയുള്ള കുതിര വരവ്. 19 ന് ആണ് തെക്കുംമുറി, വടക്കുംമുറി, പുതുരുത്തി വിഭാഗങ്ങൾ അണിനിരക്കുന്ന ഭരണിവേല. കൂട്ടി എഴുന്നള്ളിപ്പിന്ന് 14 ആനകൾ അണിനിരക്കും.

തെക്കുംമുറി വിഭാഗം കല്ലടി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്നും വടക്കുംമുറി വിഭാഗം മുണ്ടത്രക്കാവിൽ നിന്നും പുതുരുത്തി വിഭാഗം ഭരതക്കാട്ട് അയ്യപ്പൻ കാവിൽ നിന്നും എഴുന്നള്ളിച്ചു 3 മണിക്ക് ക്ഷേത്രത്തിൽ എത്തും.7 മണിക്കാണ് കൂട്ടി എഴുന്നള്ളിപ്പ്.  തെക്കുംമുറി പൂര കമ്മിറ്റി ഓഫീസിൽ ചേർന്ന അവലോകനം യോഗത്തിൽ പ്രസിഡന്റ് കെ ചന്ദ്രദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിഷ്ണു പന്തക്കൽ സ്വാഗതവും ജയൻ മാരാത്ത് നന്ദിയും പറഞ്ഞു. രാജു മാരാത്ത്, പി സി സന്തോഷ്‌, എം ഗംഗാധരൻ, കെ നന്ദകുമാർ, കെ ആർ പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍