തയ്യൂർ സ്വദേശിയും ചിറ്റാട്ടുകര സെബിയുടെ ഭാര്യയുമായ ഷീജ(46)യാണ് മരിച്ചത്. സെബി ഓടിച്ചിരുന്ന ബൈക്കിന് പുറകിലിരുന്നാണ് ഷീജ സഞ്ചരിച്ചിരുന്നത്. തയ്യൂർ ഗ്ലാസ് കമ്പനിയുടെ സമീപത്ത് വെച്ച് ഇന്നലെ വൈകീട്ട് 5 മണിയോടെയാണ് അപകടം സംഭവിച്ചത്.
നായ കുറുകെ ചാടിയതിനെ തുടർന്ന് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരുകിലുള്ള മതിലിൽ ചെന്നിടിക്കുകയും ഷീജയുടെ തല മതിലിടിക്കുകയുമായിരുന്നു. ഉടൻ തന്നെ അത്താണി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.സെബിയുടെ സഹോദരൻ്റെ മകൻ്റെ മാമോദിസ ചടങ്ങിൽ പങ്കെടുത്ത് വരുകയായിരുന്നു ഇരുവരും. സെബിയുടെ പരിക്കുകൾ ഗുരുതരമല്ല.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍