മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ഭരണിവേലക്ക് സാംസ്കാരികൊത്സവത്തോടെ തുടക്കം.

 മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ഭരണിവേലക്ക് സാംസ്‌ക്കരികൊത്സവത്തോടെ തുടക്കം. സമ്മേളനം ദേവസ്വം ഓഫീസർ ഒ. കൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മേൽശാന്തി അനീഷ് കൈലാസം ഭദ്രദീപം കൊളുത്തി. പൂരം കമ്മിറ്റി പ്രസിഡന്റ് കെ. ചന്ദ്രദാസ് അധ്യക്ഷത വഹിച്ചു. 

വിവിധ ഇനങ്ങളിൽ ഉന്നതിയിൽ എത്തിയ പ്രതിഭകളെ ക്ഷേത്രസമിതി സെക്രട്ടറി രാജു മാരാത്ത് ആദരിച്ചു. സെക്രട്ടറി ജിഷ്ണു പന്തക്കൽ സ്വാഗതവും ട്രഷറർ ഗിരി മാരാത്ത് നന്ദിയും പറഞ്ഞു. പൂരം കോഡിനേഷൻ ചെയർമാൻ സുധി പന്തക്കൽ, പി.സി സന്തോഷ്‌, കെ. നന്ദകുമാർ, എം. രാമകൃഷ്ണൻ, ജയൻ മാരാത്ത്, കെ.ആർ പ്രശാന്ത്  ആശംസകൾ നേർന്നു. തുടർന്ന് നടന്ന നൃത്ത സന്ധ്യ കാണികളുടെ മനം കവർന്നു.  19 ന് ആണ് ഭരണിവേല, അതുവരെ ദിവസവും ക്ഷേത്രത്തിൽ വിവിധ പരിപാടികൾ അരങ്ങേറും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍