ഓട്ടോ & ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ്' യൂണിയൻ സി.ഐ.ടി.യു. വടക്കാഞ്ചേരി ഏരിയ കൺവെൻഷൻ യൂണിയൻ ജില്ല സെക്രട്ടറി പി.കെ. പുഷ്പാകരൻ ഉദ്ഘാടനം ചെയതു. ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.എം. അഷറഫ് , ഏരിയ സെക്രട്ടറി എൻ. കെ. പ്രമോദ് കുമാർ എന്നിവർ അഭിവാദ്യം ചെയത് സംസാരിച്ചു, പ്രസിഡൻറ് എൻ.എസ്. ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു, ജോയിന്റ് സെക്രട്ടറി കെ.വി. രാജശേഖരൻ സ്വാഗതവും, ട്രഷറർ പി.എസ്. സുനിൽ നന്ദിയും പറഞ്ഞു, ജനുവരി 20 ന് ഡി.വൈ. എഫ്. ഐ. യുടെ നേതൃത്വത്തിൽ നടത്തുന്ന മനുഷ്യച്ചങ്ങലയിൽ മുഴുവൻ തൊഴിലാളികളും, കുടുംബാംഗങ്ങളും പങ്കെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു., ഹിറ്റ് ആൻറ് റൺ ഉൾപ്പടെയുള്ള കേന്ദ്ര സർക്കാരിൻ്റെ മോട്ടോർ വാഹന തൊഴിലാളികൾക്കെതിരെയുള്ള നിയമങ്ങൾ പിൻവലിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍