ഹൈറിച്ച് ഓൺലൈൻ ഷോപ്പി ലിമിറ്റഡ് കമ്പനിയുടെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഫെബ്രുവരി 2ലേക്ക് മാറ്റി.

ഹൈറിച്ച് ഓൺലൈൻ ഷോപ്പി ലിമിറ്റഡ് കമ്പനിയുടെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഫെബ്രുവരി 2ലേക്ക് മാറ്റി. കൊച്ചി കലൂർ പി എം എൽ എ കോടതിയാണ് കേസ് ഫെബ്രുവരിയിലേക്ക് മാറ്റിയത്.

 മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്ന കമ്പനിയുടമകളായ കെ ഡി പ്രതാപനും ഭാര്യ ശ്രീനയും ഒളിവിൽ തുടരുകയാണ്. മണിചെയിൻ മാതൃകയിൽ 1650 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ.ഇതിന്റെ ഭാഗമായി ഇരുവരുടെയും വീട്ടിലും സ്ഥാപനത്തിലും ഇ ഡി റെയ്‌ഡ് നടത്താനെത്തിയപ്പോൾ രണ്ടും പേരും മുങ്ങുകയായിരുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍