പഴനി മുരുകൻ ക്ഷേത്രം വിനോദസഞ്ചാരകേന്ദ്ര മല്ല ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് ദർശനം വിശ്വാസിയെന്ന സത്യവാങ് മൂലത്തിൻമേൽ മാത്രം. മറ്റ് മതസ്ഥർ പളനി മുരുക ക്ഷേത്ര ദർശനം വിശ്വാസിയാണെന്ന സത്യവാങ്മൂലം നൽകിയാൽ മാത്രമായിരിക്കുമെന്ന് മദ്രാസ് ഹൈക്കോടതി. ഹിന്ദു ദൈവങ്ങളിൽ വിശ്വാസമില്ലാത്തവർക്കും അഹിന്ദുക്കൾക്കും ക്ഷേത്ര ദർശനം അനുവദിക്കില്ലെന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ പുനസ്ഥാപിക്കാനും കോടതി നിർദേശം നൽകി.
അഹിന്ദുക്കൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് വിലക്കുന്ന ബോർഡ് എക്‌സിക്യൂട്ടീവ് ഓഫീസർ നീക്കം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്‌ത് പഴനി സ്വദേശി നൽകിയ ഹർജിയിലാണ് കോടതി നിർദേശം. മുരുകനിൽ വിശ്വാസമുള്ളതിനാൽ ദർശനത്തിന് എത്തിയതാണ് എന്ന സത്യവാങ്മൂലം നൽകിയാൽ മാത്രം ഇതര മതസ്ഥർക്ക് ദർശനം അനുവദിച്ചാൽ മതിയെന്നാണ് കോടതി നിർദേശം.
പഴനി ക്ഷേത്രം വിനേദസഞ്ചാര കേന്ദ്രമല്ലെന്നും കൊടിമരത്തിനപ്പുറം അഹിന്ദുക്കളെ പ്രവേശിപ്പിക്കരുത് എന്നുമാണ് കോടതി ഉത്തരവ്. ഭരണഘടനയിലെ ആർട്ടിക്കിൾ 15ന് കീഴിൽ വരുന്നതല്ല ക്ഷേത്രങ്ങൾ എന്നും കോടതി പരാമർശിച്ചു. അഹിന്ദുക്കളുടെ പ്രവേശനം സംബന്ധിച്ച് ക്ഷേത്രത്തിൽ പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണം എന്നും കോടതി നിർദേശിക്കുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍