കേന്ദ്രത്തിന് യുവതയുടെ താക്കീത്; ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ ഡെമോക്രാറ്റിക് സ്ട്രീറ്റുമായി എ.ഐ.വൈ.എഫ്.
തൃശൂര്‍: കേന്ദ്ര സർക്കാരിന്റെ വർഗീയ ഫാസിസത്തിനും കേരളത്തിനോടുള്ള അവഗണനയ്ക്കുമെതിരെ ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ ഡെമോക്രാറ്റിക് സ്ട്രീറ്റുമായി എ.ഐ.വൈ.0ഫ്. എ.ഐ.വൈ.എഫ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച രാപ്പകൽ നീണ്ടുനിന്ന പരിപാടിക്ക് ഐക്യദാര്‍ഢ്യവുമായി യുവജനങ്ങള്‍ പ്രവഹിച്ചപ്പോള്‍ സാംസ്കാരിക നഗരിയ്ക്കത് നവ്യാനുഭവമായി.
ഡെമോക്രാറ്റിക് സ്ട്രീറ്റ് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.എന്‍ ജയദേവന്‍ ഉദ്ഘാടനം ചെയ്തു. ഒമ്പത് വര്‍ഷമായി ഇന്ത്യ ഭരിച്ചുകൊണ്ടിരിക്കുന്ന നരേന്ദ്രമോഡിയുടെ സംഘപരിവാരാണ് രാജ്യത്തിന്റെ ശത്രുവെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോഡി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവ് പരകാല പ്രഭാകരന്‍ എഴുതിയ പുതിയ ഇന്ത്യയുടെ വളഞ്ഞ തടി എന്ന പുസ്തകത്തില്‍ ചോദ്യം തന്നെയായി നിലനില്‍ക്കുന്നു. മന്‍കീബാത്തിനെകുറിച്ച് പിന്നീട് സംസാരമൊന്നും ഉണ്ടായിട്ടില്ല. മോഡി പറയുന്നത് കേള്‍ക്കുക മാത്രമല്ലാതെ മാധ്യമപ്രവര്‍ത്തകുടെ ചോദ്യങ്ങള്‍ക്ക് മറുപടിനല്‍കാന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ധൈര്യം കണിച്ചിട്ടില്ല.
കമ്മ്യൂണിസ്റ്റ്കാര്‍ ഒരിക്കലും ഒരു മതത്തിന്റെയോ വിശ്വാസങ്ങളുടെയോ സ്വതന്ത്രത്തില്‍ കൈകടത്താറില്ല. എന്നാല്‍ ദൈവങ്ങളെയും വിശ്വാസങ്ങളെയും മൊത്തംകച്ചവടം നടത്തി തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം കളിക്കാന്‍ ഉപയോഗിക്കുകയാണ് ബി.ജെ.പി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലകൊള്ളുന്നത് പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ്. മതങ്ങളെയോ വിശ്വാസങ്ങളെയോ തകര്‍ക്കുകയല്ല പാര്‍ട്ടിയുടെ ലക്ഷ്യം. ബേട്ടിബചാവോ ബേട്ടിപഠാവോ മുദ്രവാക്യങ്ങള്‍ കൂടെ കൂടെ ഉയര്‍ത്തുന്നുണ്ടെങ്കിലും മണിപ്പൂരിലെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി സംസാരിക്കാന്‍ മോഡി തയ്യാറായിട്ടില്ല. മൂന്ന് തവണ കേരളത്തിലെ സ്ത്രീകളെ സന്ദര്‍ശിക്കാന്‍ എത്തിയ മോഡി എന്തുകൊണ്ട് മണിപ്പൂരിലെ സ്ത്രീകളെ തിരിഞ്ഞു നോക്കിയില്ലെന്നും അദ്ദേഹം ചോദിച്ചു. വിശ്വാസങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് പറയുന്ന ഒരോ സംഘപരിവാറുകാരനും നരേന്ദ്രമോഡിയെ ചോദ്യം ചെയ്യേണ്ടതാണെന്നും സി എന്‍ ജയദേവന്‍ പറഞ്ഞു.
എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ അധ്യക്ഷത വഹിച്ചു. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍, സി.പി.ഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി ടി.ആര്‍ രമേഷ് കുമാര്‍, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ വി.എസ് സുനില്‍കുമാര്‍, രാകേഷ് കണിയാംപറമ്പിൽ, കെ.പി സന്ദീപ്, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.ജി ശിവാനന്ദന്‍, ജില്ലാ പ്രസിഡന്റ് ടി.കെ സുധീഷ്, യുവകലാസാഹിതി രക്ഷാധികാരി ഇ.എം സതീശന്‍, മഹിളാ സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷീല വിജയകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി വി.ജെ മെര്‍ലി, കെ.ജി.ഒ.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം ഹാരിസ്, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ലിനി ഷാജി, കനിഷ്ക്കന്‍ വല്ലൂര്‍, വി.കെ വിനീഷ്, ടി.പി സുനില്‍, എ.ഐ.എസ്എഫ് ജില്ലാ സെക്രട്ടറി കെ.എ അഖിലേഷ് എന്നിവര്‍ സംസാരിച്ചു.
എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി സ്വഗതം പറഞ്ഞു. തുടര്‍ന്ന് ഡെമോക്രാറ്റിക് സ്ട്രീറ്റിന്റെ ഭാഗമായി കലാപരിപാടികളും ഡോക്യുമെന്ററി പ്രദർശനവും നടന്നു. ഇന്ന് രാവിലെ 10 മണിക്ക് സമാപന സമ്മേളനം റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ഡെമോക്രാറ്റിക് സ്ട്രീറ്റ് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി എന്‍ ജയദേവന്‍ ഉദ്ഘാടനം ചെയ്യുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ