പട്ടിക ജാതി വികസന വകുപ്പ് ഗവണ്മെന്റ് മോഡൽ റസിഡൻഷ്യൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ ചേലക്കര (മലാറ )വാർഷികാഘോഷം "തേൻമുട്ടായി 2K24 ലഹരി വിരുദ്ധ യോദ്ധാവും ലോക റെക്കോർഡ് ജേതാവും ആയ രതീഷ് വരവൂർ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് പി. വിജയൻ അധ്യക്ഷത വഹിച്ചു. തിരുവില്വാമല പഞ്ചായത്ത് പ്രസിഡന്റ് കെ. പദ്മജ മുഖ്യാതിഥിയായി. പഴയന്നൂർ സബ് ഇൻസ്‌പെക്ടർ ആനന്ദ് ആശംസകൾ അർപ്പിച്ചു. സീനിയർ സുപ്രണ്ട് പി.ആർ സജിൽ കുമാർ എൻഡോവ്മെന്റ് വിതരണവും സ്കൂൾ എച്.എം ഇൻചാർജ് ഇ.സി കവിത സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ. കുമാരൻ നന്ദിയും പറഞ്ഞു.സീനിയർ അസിസ്റ്റന്റ് പി.വി സുരഭി റിപ്പോർട്ട് അവതരിപ്പിച്ചു.
തുടർന്ന് ലഹരി വിരുദ്ധ മോണോആക്ട്,പടയോട്ടം ഫോക് മ്യൂസിക് ബാൻഡ് വസന്ത പഴയന്നൂരും സംഘവും അവതരിപ്പിച്ച നാടൻ പാട്ട്, കുട്ടികളുടെയും ജീവനക്കാരുടെയും കലാ പരിപാടികൾ എന്നിവ അരങ്ങേറി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍