പ്രതിരോധ കോട്ട തീർത്ത് കേരളം; DYFI മനുഷ്യച്ചങ്ങലയിൽ വടക്കാഞ്ചേരിയിൽ അണിനിരന്നത് പതിനായിരത്തോളം പേർ
'ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണ ?! ' DYFI സംഘടിപ്പിച്ച മനുഷ്യച്ചങ്ങല അക്ഷരാർത്ഥത്തിൽ പ്രതിരോധക്കോട്ടയായി. റെയിൽവേ യാത്രാദുരിതത്തിനും കേന്ദ്ര നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ DYFI സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ പതിനായിരത്തോളം പേരാണ് വടക്കാഞ്ചേരിയിൽ അണിനിരന്നത്. കുറാഞ്ചേരി പട്ടിച്ചിറക്കാവ് റോഡ് മുതൽ ഓട്ടുപാറ റേഷൻ കട വരെ 4.5 കിലോമീറ്റർ ദൂരം DYFl വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആബാലവൃദ്ധം ജനങ്ങൾ അണിനിരന്നു.
സേവ്യർ ചിറ്റിലപ്പിള്ളി MLA, സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ ഛായാഗ്രാഹകൻ ഗോകുൽദാസ്, കേരള കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ.ആർ ബാലൻ, വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി മേരി തോമസ്, സിപിഐ എം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി ഡോ. കെ.ഡി ബാഹുലേയൻ മാസ്റ്റർ, എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം കെ.എ മഹേഷ്, ഡി വൈ എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് സി.ആർ കാർത്തിക എന്നിവർ വടക്കാഞ്ചേരി ടൗണിൽ സിവിൽ സ്റ്റേഷൻ പരിസരത്ത് മനുഷ്യച്ചങ്ങലയിൽ കണ്ണിയായി.
കൃത്യം 5 മണിക്ക് മനുഷ്യച്ചങ്ങലയിൽ അണിനിരന്നവർ കേന്ദ്ര സർക്കാരിനെതിരായ പോരാട്ടത്തിൻ്റെ പ്രതിജ്ഞ എടുത്തു. തുടർന്ന് വടക്കാഞ്ചേരിയിൽ ചേർന്ന പൊതുയോഗം കെ എസ് കെ ടി യു സംസ്ഥാന സെക്രട്ടറിയും സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായ എൻ.ആർ ബാലൻ ഉദ്ഘാടനം ചെയ്തു.
വടക്കാഞ്ചേരി സംഘാടക സമിതി ചെയർമാൻ ഡോ. കെ.ഡി ബാഹുലേയൻ അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി നഗരസഭ ചെയർമാനും സി പി ഐ എം ജില്ലാ കമ്മിറ്റി അംഗവുമായ പി എൻ സുരേന്ദ്രൻ, സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം മേരി തോമസ്, ഡി വൈ എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് സി ആർ കാർത്തിക, എ ഐ വൈ എഫ് ജില്ലാ കമ്മിറ്റി അംഗം കെ എ മഹേഷ്, എം ജെ ബിനോയ്, ടി ആർ രജിത്ത്, ഡി വൈ എഫ് ഐ വടക്കാഞ്ചേരി ബ്ലോക്ക് സെക്രട്ടറി ഇ ആർ രാഹുൽ, പ്രസിഡൻ്റ് കെ ആർ പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ