ഗുരുവായൂർ പാഞ്ചജന്യം ഗസ്റ്റ് ഹൗസ് നാളെ തുറക്കും

ഓൺലൈൻ ബുക്കിങ് ഈ മാസം മുതൽ ഗുരുവായൂർ നവീകരണത്തിനായി ഒരു വർഷത്തോളമായി അടഞ്ഞുകിടക്കുകയായിരുന്ന ഗുരുവായൂർ പാഞ്ചജ ന്യം ഗസ്റ്റ്ഹൗസ് ഞായറാഴ്ച തുറക്കും. മുറികൾ ഓൺലൈനായി ബുക്കുചെയ്യാനുള്ള സംവിധാനം ഈ മാസം തന്നെ ഉണ്ടാകുമെന്ന് ദേവസ്വം അറിയിച്ചു. ക്ഷേത്രത്തിനടുത്ത് ചുരുങ്ങിയ നിരക്കിൽ മികച്ച സൗകര്യങ്ങളോടെ താമസിക്കാമെന്നതാണ് ദേവസ്വം ഗസ്റ്റ് ഹൗസിന്റെ പ്രത്യേകത. മൂന്നു കിടക്കകളു ള്ള 26 എ.സി. മുറികളുണ്ട്. 1,200 രൂപയാണ് നിരക്ക്. 600 രൂപ നിരക്കിൽ മൂന്ന് കിടക്കകളുള്ള 55 നോൺ എ.സി. മുറികളും 800 രൂപ നിരക്കിൽ അഞ്ച് കിടക്കകളുള്ള 24 മുറികളുമുണ്ട്. ഓൺലൈൻ സംവിധാനം വരുന്നതോടെ നിരക്കിൽ ചെറിയ വർധനയുണ്ടാകും.


11 കോടി രൂപ ചെലവിട്ടാണ് പാഞ്ചജന്യം നവീകരിച്ചത്. അഞ്ചു നിലകളിലെയും തറയോടുകൾ പൂർണമായുംമാറ്റി.  ചുവരുകൾ ഭംഗിയാക്കി. മുറികൾ മോടിപിടിപ്പിച്ചു. റിസപ്ഷൻ കൗണ്ടർ ആകർഷകമാക്കി. റസ്റ്ററൻ്റ് കൂടുതൽ വി ശാലമാക്കി. ശൗചാലയം മാറ്റിപ്പണിതു. പാർക്കിങ് സ്ഥലവും മെച്ചപ്പെടുത്തി. ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് കരാറെടുത്തത്. ദേവസ്വം ചീഫ് എൻജീനീയർ എം.രാജൻ, എക്സിക്യൂ ട്ടീവ് എൻജിനീയർ എം.കെ. അശോക്‌കുമാർ എന്നിവർക്കായിരുന്നു മേൽ നോട്ടം. ഞായറാഴ്ച ഉച്ചയ്ക്ക് 12-ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രങ്ങൾക്കുള്ള രണ്ടാം ഘട്ട സഹായധനവിതരണവും നടക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.