തൃശൂരിൽ വീണ്ടും നിക്ഷേപ തട്ടിപ്പ്: കേരള ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് സ്ഥാപനത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി; ജപ്തിക്ക് കളക്ടറുടെ ഉത്തരവ്.

തൃശൂരിൽ നിക്ഷേപ തട്ടിപ്പ് നടത്തിയ ഒരു സ്ഥാപനത്തിനെതിരെ കൂടി നടപടി. കേരള ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് സ്ഥാപനത്തിൻറെ സ്വത്തുക്കൾ കണ്ടുകെട്ടും. ബഡ്സ് (ബാനിങ് ഓഫ് അൺറെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീംസ്) ആക്ട് 2019 നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി പൊതുജനങ്ങൾക്ക് അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും നിക്ഷേപകർ ആവശ്യപ്പെട്ടിട്ടും പണം തിരികെ നൽകാതെ വഞ്ചനാകുറ്റം ചെയ്തിട്ടുള്ളതായി ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തിലാണ് ജില്ലയിലെ ഷൊർണൂർ റോഡിൽ പ്രവർത്തിക്കുന്ന കേരള ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെയും സ്ഥാപന ഉടമകളുടെയും പേരിലുള്ള സ്വത്തുക്കൾ താൽക്കാലികമായി ജപ്തി ചെയ്ത് കണ്ടുകെട്ടുന്നതിന് ജില്ലാ കളക്ടർ ഉത്തരവിട്ടത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍