കവചമായി രണ്ട് അകമ്പടി ഹെലികോപ്റ്ററുകള്‍; നാളെ രാവിലെ ഏഴിന് മോദി ഗുരുവായൂരില്‍, 'താമര കൊണ്ട് തുലാഭാരം', പ്രധാനമന്ത്രിയുടെ ഷെഡ്യൂള്‍ ഇങ്ങനെ -

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ ഏഴിനു ഗുരുവായൂർ ശ്രീകൃഷ്‌ണ കോളജ് ഹെലിപ്പാഡിൽ ഇറങ്ങും. രണ്ട് അകമ്പടി ഹെലികോപ്റ്ററുകൾ 20 മിനിറ്റ് മുൻപ് ഹെലിപ്പാഡിൽ കവചമായി നിർത്തും. പിന്നാലെയാണ് പ്രധാനമന്ത്രി ഹെലിപ്പാഡിൽ ഇറങ്ങുക. ജില്ലാ ഭരണകൂടവും ബിജെപി നേതാക്കളും ചേർന്ന് അദ്ദേഹത്തെ സ്വീകരിക്കും.

ഗുരുവായൂർ ശ്രീവത്സം ഗസ്റ്റ് ഹൗസിലാണ് അദ്ദേഹത്തിനു വിശ്രമം. ഇവിടെ നിന്നു 7.40 നായിരിക്കും അദ്ദേഹം ദർശനത്തിനായി ക്ഷേത്രത്തിൽ എത്തുക. ദർശനത്തിനായി 20മിനിറ്റ് ചെലവിടുന്ന അദ്ദേഹം താമര കൊണ്ടു തുലാഭാരം നടത്തുമെന്നാണ് വിവരം. 8.45നു സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും.

മറ്റ് മൂന്ന് മണ്ഡപങ്ങളിലെ നവ ദമ്പതികൾക്കും അദ്ദേഹം ആശംസ നേരും. പിന്നീട് തൃപ്രയാറിലേക്ക് പോകും. നാളെ 80 വിവാഹങ്ങളാണ് ഗുരുവായൂരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമയത്ത് മറ്റു മണ്ഡപങ്ങളിൽ താലി കെട്ടുന്ന വധൂവരൻമാരും കൂടെയുള്ളവരും കോവിഡ് പരിശോധന നടത്തിയതിന്റെ സർട്ടിഫിക്കറ്റ് കൈമാറണം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍