തിരുവമ്പാടി വേല ഏഴിന്; ദേശപ്പാട്ടിന് ഇന്ന് തുടക്കം

തിരുവമ്പാടി ഭഗവതിയുടെ മണ്ഡലകാല കളംപാട്ടിന് സമാപ്‌തികുറിക്കുന്ന വേല  ഈ മാസം ഏഴിന് ആഘോഷിക്കും. വേലയോട് അനുബന്ധിച്ചുള്ള ദേശപ്പാട്ടിന് ഇന്ന് തുടക്കമാകും. ഇന്ന് പൂങ്കുന്നം ദേശത്തിന്റെയാണ് ദേശപ്പാട്ട്. ക്ഷേത്രത്തിൽ വിശേഷാൽ ചടങ്ങുകൾ നടക്കും. വൈകീട്ട് 5.30ന് മുളംകുന്നത്തുകാവ് രഞ്ജിത്ത് നമ്പ്യാർ നയിക്കുന്ന പാഞ്ചാരിമേളം അരങ്ങേറും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍