ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ കരുത്തും , മുതിർന്ന നേതാവുമായിരുന്ന അന്തരിച്ച സി.ടി ദേവസ്സിയുടെ 10ാം അനുസ്മരണ ദിനം ജനുവരി 6 ന് കാലത്ത് 10 ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ K . S. N സ്മാരക മന്ദിരത്തിൽ വെച്ച് ആചരിക്കുന്നതായി കോൺഗ്രസ് വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് പി.ജി.ജയദീപ് അറിയിച്ചു.
ഒരുകാലത്തു സംഘടനാ കരുത്തുകൊണ്ട് കോൺഗ്രസ് പ്രവർത്തകരുടെ ആവേശമായിരുന്ന അദ്ദേഹം യൂത്ത് കോൺഗ്രസ്സ് നേതാവ്, വാഴാനി സ്പിന്നിംഗ് മിൽ സ്ഥാപക നേതാവ് , വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് , തെക്കുംകര പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, അമ്പലപ്പാട് സർവ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് , കുണ്ടുകാട് സഹകരണ ആശുപത്രി പ്രസിഡന്റ്, ഐ.എൻ.ടി.യു .സി ജില്ലാ വൈസ് പ്രസിഡന്റ് തുടങ്ങി വിവിധ പദവികളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ഏവർക്കും മാതൃകയാക്കാവുന്ന വേറിട്ട വ്യക്തിത്വത്തിനുടമായായിരുന്ന സി.ടി. ദേവസ്സിയുടെ ഓർമ്മദിനത്തിൽ ഒത്തുചേരുന്നതിനു വേണ്ടി എല്ലാ സുഹൃത്തുക്കളെയും സാദരം ക്ഷണിക്കുന്നതായും ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി.ജി ജയദീപ് അറയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍