തലപ്പിള്ളി താലൂക്ക് പട്ടയമേള ആറിന്

തലപ്പിള്ളി താലൂക്ക് പട്ടയമേള റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നാളെ (ജനുവരി ആറ്) വൈകിട്ട് 5.30ന് വടക്കാഞ്ചേരി താലൂക്ക് ഓഫീസ് അങ്കണത്തില്‍ ഉദ്ഘാടനം ചെയ്യും. സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ അധ്യക്ഷനാകും. വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ കുമരനെല്ലൂര്‍ വില്ലേജിലെ തെലുങ്കര്‍ കോളനി, മുണ്ടത്തിക്കോട് കുംഭാര കോളനി നിവാസികള്‍ക്കാണ് പട്ടയം വിതരണം ചെയ്യുന്നത്.
എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. എംഎല്‍എയുടെ നേതൃത്വത്തില്‍ പട്ടയ അസംബ്ലി യോഗങ്ങള്‍ ചേര്‍ന്ന് എല്ലാവരിലേക്കും പട്ടയങ്ങള്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരഗതിയില്‍ നടന്നു വരികയാണ്.
ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ, രമ്യ ഹരിദാസ് എം പി, വടക്കാഞ്ചേരി നഗരസഭാ ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ, തലപ്പിള്ളി തഹസില്‍ദാര്‍ എം സി അനുപമന്‍, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍