തൃശ്ശൂർ പൂരം പ്രതിസന്ധി; അനക്കമില്ലാതെ സംസ്ഥാന സർക്കാർ

തൃശ്ശൂർ പൂരം പ്രതിസന്ധി തീർക്കാൻ മുഖ്യമന്ത്രി ഉണ്ടാക്കിയ ഉടമ്പടി നടപ്പാക്കൽ വൈകുന്നു. ഒത്തുതീർപ്പുവ്യവസ്ഥ ഹൈക്കോടതിയെ അറിയിക്കുമെന്നു പറഞ്ഞെങ്കിലും കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ അതുണ്ടായില്ല.

 ഇത്തവണകൂടി വിവരം കോടതിയിൽ സമർപ്പിച്ചില്ലെങ്കിൽ പൂരം പ്രതിസന്ധി വീണ്ടും രൂക്ഷമാകും. ഡിസംബർ 29-ന് ആണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുമായി ചർച്ചനടത്തിയത്. അതിനുശേഷം ജനുവരി നാലിന് ഈ കേസ് ൈഹക്കോടതി പരിഗണിച്ചിരുന്നു. അന്ന് ഒത്തുതീർപ്പിനെക്കുറിച്ച് സർക്കാർ കോടതിയെ അറിയിച്ചില്ല. ഇന്നുവീണ്ടും കോടതി ഈ കേസ് പരിഗണിക്കുന്നുണ്ട്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍