കുതിരാൻ ഇരട്ടക്കുഴൽ തുരങ്കങ്ങളിൽ ഒരെണ്ണം അടച്ചു. പാലക്കാട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുന്ന പാതയിലെ ഒന്നാമത്തെ തുരങ്കമാണ് അടച്ചത്.

മേൽഭാഗം കോൺക്രീറ്റ് ചെയ്യുന്നതിനായി കുതിരാൻ ഇടതുതുരങ്കം അടച്ചു. ഇരു ദിശകളിലേക്കുമുള്ള ഗതാഗതം വലതുതുരങ്കം വഴിയാക്കി ക്രമീകരിച്ചു. മമ്മദുപടിമുതൽ വലതുതുരങ്കത്തിന്റെ പടിഞ്ഞാറേഭാഗംവരെ രണ്ടുകിലോമീറ്ററോളം ഇരുദിശകളിലേക്കും ഒറ്റവരിയായാണ് ഗതാഗതം. മമ്മദുപടി ഭാഗത്ത് റോഡ് ഇടുങ്ങിയ ഭാഗത്ത് ഡിവൈഡർ പൊളിച്ച് വീതിയും കൂട്ടിയിട്ടുണ്ട്.

തുരങ്കത്തിനുള്ളിൽ വാഹനം കേടായിനിന്ന് കുരുക്കുണ്ടാകാൻ സാധ്യതയുള്ളതിനാൽ 24 മണിക്കൂറും ക്രെയിൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇടതുതുരങ്കത്തിൽ നാലുഭാഗങ്ങളിലായി 500 മീറ്ററാണ് കോൺക്രീറ്റ് ചെയ്യാനുള്ളത്. നാലുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കരാർ കമ്പനി അധികൃതർ പറഞ്ഞു.

ഇടതുതുരങ്കത്തിനുള്ളിൽ മേൽഭാഗത്തുനിന്ന് പാറകൾക്കിടയിലെ വിള്ളലുകൾ വഴി നീരൊഴുക്ക് ശക്തമായതോടെയാണ് സുരക്ഷയ്ക്കായി കേൺക്രീറ്റ് ചെയ്യാൻ തീരുമാനിച്ചത്. വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയുടെ ഭാഗമായ കുതിരാൻ തുരങ്കത്തിൽ ഗതാഗതനിയന്ത്രണം വന്നതോടെ പാതയിലെ ടോൾനിരക്ക് കുറയ്ക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍