കുന്നംകുളത്ത് ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. അക്കിക്കാവ് സ്വദേശി ഷിഹാബിനെ (35) ആണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷിഹാബിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. മയക്കുമരുന്ന് വിതരണ സംഘത്തിന്‍റെ ലഹരി ഇടപാടുകൾക്കെതിരെ പ്രചരണം സംഘടിപ്പിച്ചതിനാണ് ഷിഹാബിനെ അഞ്ചംഗ സംഘം വെട്ടി പരിക്കേൽപ്പിച്ചത്.
തൃശൂരിലെ സ്വകാര്യ ആശുപതിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.അക്കിക്കാവ് കേന്ദ്രീകരിച്ച് മയക്കുമരുന്നുകളുടെ വിതരണം ചെയ്യുന്ന സംഘമാണ് ഷിഹാബിനെ ആക്രമിച്ചതെന്ന് പറയപ്പെടുന്നു.കഴിഞ്ഞ രാത്രി പ്രദേശത്തെ ഉത്സവം കഴിഞ്ഞ് ഒറ്റക്ക് വീട്ടിലേക്ക് പോകുകയായിരുന്ന ഷിഹാബിനെ അഞ്ചംഗ സംഘം വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
വലിയ വാളുകൊണ്ടുള്ള വെട്ട് ഇടതു കൈ കൊണ്ട് തടഞ്ഞ ഷിഹാബിന്‍റെ കൈക്ക് ആഴത്തിൽ മുറിവേറ്റു. ബഹളം കേട്ടെത്തിയ നാട്ടുകാർ ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലാസ്റ്റർ സർജറി നടത്തിയാണ് കൈ യോജിപ്പിച്ചത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍