ചേലക്കര തോട്ടേക്കാട് ജനവാസ മേഖലയിൽ കാട്ടാനകൾ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.നിരന്തരമായി കാട്ടാനകൾ ഈ മേഖലയിൽ എത്തുന്നത് കൊണ്ട് രാത്രി ഒന്നുറങ്ങാൻ പോലും കഴിയുന്നില്ലെന്ന് പ്രദേശവാസികൾ.ചൊവ്വാഴ്ച പുലർച്ചെ രാത്രി രണ്ടുമണിയോടുകൂടി ശബ്ദം കേട്ട് പുറത്തിറങ്ങിയ യൂസഫ് എന്ന ആളാണ് ആനയെ കണ്ടത്.സ്രാമ്പിക്കൽ കുന്ന് ഷെരീഫ്, ഇബ്രാഹിം എന്നിവരുടെ നൂറോളം വാഴകളും അബ്ദുറഹിമാൻ എന്നയാളുടെ തെങ്ങുകളും നശിപ്പിച്ചു.
രണ്ടുമാസം മുമ്പും പ്രദേശത്ത് ആനകൾ ഇറങ്ങിയിരുന്നു. ഒന്നിലധികം ആനകളാണ് ഇപ്പോൾ ഇടയ്ക്കിടെ വന്ന് കൃഷികൾ നശിപ്പിക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍