തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ സമേതം വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ജില്ലയിൽ സംഘടിപ്പിക്കുന്ന ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ ലാബ് സന്ദർശനം ശ്രീ വ്യാസ എൻ.എസ്.എസ് കോളേജിൽ സംഘടിപ്പിച്ചു.
വടക്കാഞ്ചേരി ഉപജില്ലയിൽ ശാസ്ത്രമേളയിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ച 50ഓളം വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു. വടക്കാഞ്ചേരി നഗരസഭ ചെയർപേഴ്സൺ ഷീലാ മോഹൻ പരിപാടി ഉദ്ഘാടനം ചെയ്തു. വ്യാസ കോളേജ് പ്രിൻസിപ്പൽ ഡോ. പി ഗീത, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷനും മുൻ തൃശൂർ വിദ്യാഭ്യാസ ഉപ ഡയറക്ടറുമായിരുന്ന ടിവി മദന മോഹൻ , ഡോ. കെ എം ദേവദാസ് ,ഡോ. കെ എൻ രോഹിണി, ശാസ്ത്ര ക്ലബ്ബ് ജില്ലാ സെക്രട്ടറി കെ സി ശ്രീവത്സൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍