എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്

മഹാരാജാസ് കോളേജിലെ സംഘർഷത്തെ തുടർന്ന് പ്രതിഷേധ പ്രകടനം നടത്തിയ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. മാർഗ്ഗ തടസ്സം സൃഷ്ടിച്ചു എന്ന കുറ്റത്തിനാണ് കേസ്. കണ്ടാൽ അറിയാവുന്ന 200 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് നേരെ ഉണ്ടായ വധശ്രമത്തിൽ ഇനിയും അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യത. 15 കെഎസ്‌യു ഫ്രറ്റേണിറ്റി സംഘടനകളുടെ സജീവ പ്രവർത്തകർക്ക് എതിരെയാണ് ഇതുവരെ കേസെടുത്തിട്ടുള്ളത്.

 

കേസുമായി ബന്ധപ്പെട്ട് കെഎസ്‌യു പ്രവർത്തകൻ ഇജിലാൽനെയാണ് പോലീസ് അവസാനമായി അറസ്റ്റ് ചെയ്തത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ് ദുൾ റഹ്മാനാണ് കുത്തേറ്റത്.

മൂന്നാംവർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥി അബ് ദുൾ മാലിക്കാണ് കേസിൽ ഒന്നാംപ്രതി. കേസിൽ പ്രതിചേർക്കപ്പെട്ട രണ്ടുപേർ പരിക്കുകളോടെ ആസ്പത്രിയിൽ ചികിത്സയിലാണ്. ആസ്പത്രി വിട്ടാൽ ഇവരെയും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍