ബലാത്സംഗ കേസ്സിൽ പ്രതിക്ക് 22വർഷം കഠിന തടവും 110000 രൂപ പിഴയും.

2018 ഏപ്രിൽ മാസം ഇരയുടെ ബന്ധുവായ പ്രതി  വലിയകത്ത് വീട്ടിൽ സാദിഖ് (27)  രാത്രി 12 മണിക്ക് ഇരയുടെ കൈയിൽ നിന്നും പണയം വയ്ക്കാൻ വാങ്ങിയ കൈ ചെയ്ൻ തിരികെ നൽകാൻ ആണെന്ന വ്യാജേന വീട്ടിൽ എത്തി ജനൽ പാളിയിൽ തട്ടിവിളിച്ചുണർത്തി. വാതിൽ തുറന്നില്ലങ്കിൽ ഇര വിളിച്ചിട്ടാണ് വന്നത് എന്ന് നാട്ടുകാരോട് പറയുമെന്ന് ഭീഷണിപ്പെടുത്തി വീട്ടിൽ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്തു.  കുന്നംകുളം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ലിഷ . എസ് സാദിക്ക് കുറ്റക്കാരനാണെന്ന്  കണ്ടെത്തുകയും 22 വർഷം കഠിനതടവിനും 110000 രൂപ പിഴ അടക്കാനും ഉത്തരവിട്ടു.

 പിഴ സംഖ്യയിൽ 100000 രൂപ ഇരക്ക്‌ നൽകുന്നതിനും കോടതി വിധി പ്രഖ്യാപിച്ചു. ഈ കേസ്സിൽ ഗുരുവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ബാലകൃഷ്ണൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയും  പിന്നീട് ഇൻസ്പെക്ടർ മനോജ് കുമാർ കൂടുതൽ അന്വേഷണം നടത്തുകയും ചെയ്തു. പ്രോസിക്യുഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യുട്ടർ അഡ്വക്കേറ്റ് K. S. ബിനോയ്‌, അഡ്വക്കേറ്റ് രഞ്ജിക, K. ചന്ദ്രൻ, അനുഷ എന്നിവർ ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കുന്നതിന് വേണ്ടി ഗുരുവായൂർ SCPO ഷിജു. T K എന്നിവർ ഹാജരായി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍