ഐ എൻ ടി യു സി കേരളാ അംഗൻവാടി ടീച്ചേഴ്സ് ആൻഡ് ക്രഷ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ,എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും തൃശൂർ ജില്ലാ പ്രോഗ്രാം ഓഫീസിന് മുൻവശത്തും പ്രതിഷേധ ധർണ്ണ നടത്തി.ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി വി.എ ഷംസുദ്ദീൻ ധർണ്ണ ഉദ്ഘാടനം ചെയ്യുതു.
2021 മുതൽ ആയിരം രൂപ ഇൻഗ്രിമെന്റ് നൽകുമെന്ന് പറഞ്ഞ് ഇടതു സർക്കാർ അംഗൻവാടി ജീവനക്കാരെ വഞ്ചിക്കുകയാണെന്നും കേന്ദ്രം പ്രഖ്യാപിച്ച ഇൻസെന്റീവ് പോലും നൽകി ഇല്ലെന്നും ഇതിനെതിരെ ശക്തമായി പോരാടുമെന്നും സെക്രട്ടറി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ജില്ലാ വർക്കിംഗ് പ്രസിഡണ്ട് ഫിലോമിന ജോൺസൺ അധ്യക്ഷത വഹിച്ചു.
ഐ എൻ ടി യു സി ജില്ലാ വൈസ് പ്രസിഡണ്ട് കെ എൻ നാരായണൻ, ഐ എൻ ടി യു സി റീജണൽ പ്രസിഡണ്ട് മോഹൻ നാടോടി, യൂണിയൻ നേതാക്കളായ പി.കെ അനിത,ജൂലി ജോസഫ്, എ ഉഷാകുമാരി, ബിന്ദു കൃഷ്ണകുമാർ, പി വി ഗിരിജ, വി കെ സരോജിനി തുടങ്ങിയവർ സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍