ഉത്രാളി പൂരം കുമരനെല്ലൂർ ദേശം ബ്രോഷർ പ്രകാശന വേദി മറ്റൊരു അസുലഭ മുഹൂർത്തത്തിന് കൂടി സാക്ഷ്യം വഹിച്ചു.

 ദൃശ്യങ്ങൾ കാണാം 👇ബ്രോഷർ പ്രകാശന കർമ്മം നിർവഹിച്ച പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാഷിനോട് ആർട്ടിസ്റ്റ് നന്ദൻപിള്ളയുടെ സ്നേഹത്തോടുകൂടിയുള്ള അഭ്യർത്ഥന ഇങ്ങനെയായിരുന്നു. ദേവീസന്നിധിയിൽ നിന്നുകൊണ്ട് ഒരു കീർത്തനം ആലപിക്കണമെന്നും, ആയത് ചൊല്ലിത്തീരുന്നതിനിടയിൽ തന്നെ ദേവിയുടെ രൂപം മഞ്ഞൾ, കുങ്കുമം എന്നീ പ്രസാദങ്ങൾ കൊണ്ട് വരച്ചു പൂർത്തീകരിക്കാമെന്നായിരുന്നു അത്. 


ഈ ചിത്രം നിമിഷ നേരത്തിനുള്ളിൽ വരച്ച് സമർപ്പിക്കുന്ന ഒരു അസുലഭ മുഹൂർത്തത്തിനു കൂടിയാണ് ദേവി സന്നിധി ഇന്ന് വേദിയായത്. ഇത് ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷങ്ങളായി കണക്കാക്കുന്നതായുള്ള വിദ്യാധരൻ മാഷിന്റെ കൃതജ്ഞതയും ഈ ചടങ്ങിന് ഒരു പുതുമാനം നൽകി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍