മുണ്ടത്തിക്കോട് സ്നേഹക്കൂടാരത്തിൽ കഥകളിയുടെ ഭാഗമായി ചുട്ടി കുത്ത് നടന്നു. കഥകളിയുടെ ചരിത്രത്തിൽ ലോകത്തിൽ ആദ്യത്തെ സ്ത്രീയും, ലോകത്തിലെ മിക്ക രാജ്യങ്ങളിലും കേരളത്തിന്റെ കലയായ കഥകളിയെ പരിചയപ്പെടുത്തി, മുവായിരത്തിലധികം മേജർസെറ്റ് കഥകളിയെ യൂറോപ്പിൽ മാത്രം അവതരിപ്പിച്ചിട്ടുള്ളതുമായ കലാമണ്ഡലം ബാർബറ യാണ് നേതൃത്വം നൽകാൻ എത്തിയത്.
ചടങ്ങ് കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുധി പന്തക്കൽ അധ്യക്ഷത വഹിച്ചു. സിനിമ ഡയറക്ടർ നൗഷാദ് അമ്പലപുരം മുഖ്യ അഥിതി ആയി. കലാമണ്ഡലം വിജയകുമാർ, ക്ഷേത്രസമിതി സെക്രട്ടറി രാജു മാരാത്ത്, കവയിത്രി ഗീത ദിവാകരൻ, കെ നന്ദകുമാർ, രശ്മി ബജീഷ്, ആശംസകൾ നേർന്നു. രഞ്ജിത്ത് കളരിക്കൽ, രാമൻകുട്ടി കുന്നത്ത്, ടിജോ ജോസ്, കെ പി കൃഷ്ണകുമാർ, പ്രീജ, എ സുരേന്ദ്രൻ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍