സി.പി.ഐ 98ാം ജന്മവാർഷിക ദിനാഘോഷവും വയലാർ സ്മാരക ലൈബ്രറി ഉദ്ഘാടനവും ഡിസംബർ 26 ന്
വടക്കാഞ്ചേരി: സി.പി.ഐ 98-ാം ജന്മവാർഷിക ദിനാഘോഷവും ഓഫീസിൽ പുതിയതായി ആരംഭിക്കുന്ന വയലാർ രാമവർമ്മ സ്മാരക ലൈബ്രറിയുടെ ഉദ്ഘാടനവും ഡിസംബർ 26 ന് ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക് വടക്കാഞ്ചേരി സിപിഐ ഓഫീസിൽ നടക്കും.
1925 ഡിസംബർ 26 ന് കോൺപൂരിൽ വെച്ചാണ് സി പി ഐ രൂപീകരിച്ചത്. സ്വാമി സത്യഭക്തയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം എസ്.വി. ഘാട്ടെയെ പാർട്ടിയുടെ പ്രഥമ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇന്ത്യയിലെ വിവിധ പ്രവിശ്യകളിൽ പ്രവർത്തിച്ചിരുന്ന എല്ലാ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുടേയും വിപ്ലവകാരികളുടേയും ഇന്ത്യൻ മണ്ണിൽ ചേർന്ന പ്രഥമ സമ്മേളനമായിരുന്നു കോൺപൂരിൽ നടന്നത്. സി പി ഐ 98-ാം ജന്മവാർഷിക സമ്മേളനം പാർട്ടി ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്യും.
സി.പി.ഐ ഓഫീസിൽ ആരംഭിക്കുന്ന വയലാർ രാമവർമ്മ സ്മാരക ലൈബ്രറിയുടെ ഉദ്ഘാടനം യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ ആണ് ഉദ്ഘാടനം ചെയ്യുന്നത്. പരിപാടിയിൽ ഡോ: വത്സലൻ വാതുശ്ശേരി, കവി മാധവൻ പുറച്ചേരി, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, പി.ശങ്കരനാരായണൻ, റഷീദ് പാറയ്ക്കൽ, ഇ.എം.സതീശൻ, എം.ആർ.സോമനാരായണൻ എന്നിവർ പ്രസംഗിക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ