മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ഭരണിവേല കൊടിയേറ്റം ഭക്തിനിർഭരമായി. മേൽശാന്തി അനീഷ് കൈലാസം കൊടിമരത്തിൽ പൂജ നടത്തി ദേശക്കാർ കൊടി ഉയർത്തി. തെക്കുംമുറി, വടക്കുംമുറി, പുതുരുത്തി, കിരാലൂർ, ഹരിജൻവേല കമ്മിറ്റികൾ പങ്കാളികളായി. ജനുവരി 19 വെള്ളിയാഴ്ച ആണ് ഭരണിവേല. കോമരം വാസുദേവൻ, സമിതി സെക്രട്ടറി രാജു മാരാത്ത്, പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ, ട്രഷറർ എം. ഗംഗാധരൻ, ജയൻ മാരാത്ത്, കെ. ചന്ദ്രദാസ്, വി. അനന്തകൃഷ്ണൻ, വി. മോഹനകൃഷ്ണൻ, തച്ചം കോട്ട് വിജയൻ എന്നിവർ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍