കരുവന്നൂർ നിക്ഷേപത്തട്ടിപ്പിൽ സി.പി.എമ്മിനും കമ്മീഷൻ ലഭിച്ചെന്ന് ഇ.ഡി; എം.എം വർഗീസിനോട് ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവാൻ നിർദ്ദേശം

 കരുവന്നൂർ നിക്ഷേപത്തട്ടിപ്പിൽ സി.പി.എമ്മിനും കമ്മീഷൻ ലഭിച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. കരുവന്നൂർ ബാങ്കിൽ സി.പി.എമ്മിനും അക്കൗണ്ടുകളുണ്ട്. ലോക്കൽ കമ്മിറ്റിയുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകളാണ് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയത്.

 ഈ പാർട്ടി അക്കൗണ്ടുകളിലൂടെ വൻ തുകയുടെ ഇടപാട് നടന്നുവെന്നും ബെനാമി ലോണുകളുടെ കമ്മിഷൻ തുകയും അക്കൗണ്ടിലെത്തിയെന്നുമാണ് ഇഡി കണ്ടെത്തൽ. ബാങ്ക് ക്രമക്കേട് പുറത്തായത്തിന് പിന്നാലെ പാര്‍ട്ടി അക്കൗണ്ടിൽ നിന്ന് 90 ശതമാനം തുകയും പിൻവലിച്ചു.എന്നാൽ അക്കൗണ്ടിലെ പണമിടപാട് വിവരങ്ങള്‍ കൈമാറാൻ സിപിഎം തയ്യാറായില്ല. 

അക്കൗണ്ടിലെ പണത്തിന്റെ വിവരം കൈമാറാതെ ഒഴിഞ്ഞുമാറിയ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസ്ഥാന സെക്രട്ടറിയോട് ചോദിക്കണമെന്നാണ് മൊഴി നൽകിയത്. മൊഴികൾ വ്യക്തതയില്ലാത്തതിനാൽ വർഗീസിനോട് ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവാൻ ഇ.ഡി നിർദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് തൃശൂരിൽ ഉള്ളതിനാൽ ചൊവ്വാഴ്ച പങ്കെടുക്കുന്നതിൽ വർഗീസ് ബുദ്ധിമുട്ട് അറിയിച്ചുവെങ്കിലും ഇ.ഡി അവധി അനുവദിച്ചിട്ടില്ല.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍