മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിനോടനുബന്ധിച്ച് വടക്കാഞ്ചേരി നിയോജകമണ്ഡലം തലത്തിൽ വികസന സെമിനാർ സംഘടിപ്പിക്കുന്നു. നവംബർ 18 ശനിയാഴ്ച രാവിലെ 9 മുതൽ മുളങ്കുന്നത്തുകാവ് കിലയിൽ വച്ചാണ് ഏകദിന സെമിനാർ നടക്കുന്നത്. മണ്ഡലത്തിലെ 7 പഞ്ചായത്തുകളിൽ നിന്നും ഒരു നഗരസഭയിൽ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട ഇരുനൂറോളം പേർ സെമിനാറിൽ പങ്കെടുക്കും.
കൃഷി, ആരോഗ്യം, ചെറുകിട വ്യവസായം, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം, യുവജനങ്ങളും തൊഴിലും എന്നിങ്ങനെ ആറ് സെഷനുകളായാണ് സെമിനാർ നടക്കുക. ഓരോ സെഷനിലും വിദഗ്ധർ വിഷയാവതരണം നടത്തും. തുടർന്ന് ഗ്രൂപ്പ് ചർച്ചയും പൊതു ചർച്ചയും ക്രോഡീകരണവും നടത്തി വടക്കാഞ്ചേരി മണ്ഡലത്തിന്റെ വികസന രേഖ തയ്യാറാക്കുക എന്നതാണ് ലക്ഷ്യം.
വടക്കാഞ്ചേരിയുടെ ദീർഘകാല സുസ്ഥിര വികസന പ്രക്രിയയുടെ ഭാഗമാകുന്നതിനായി സെമിനാറിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഇനിയും രജിസ്ട്രേഷൻ നടത്തിയിട്ടില്ലെങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യുക :
ലിങ്ക് - https://bit.ly/466wMob
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍