കേരള കലാമണ്ഡലത്തിന്റെയും വയലി ഫോക്ക്ലോർ ഗ്രൂപ്പിന്റെയും സഹകരണത്തോടെ കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ കീഴിലുള്ള നോഡൽ ഏജൻസിയായ ഡെവലപ്മെന്റ് കമ്മിഷണറേറ്റാണ് പരിപാടി സംഘടിപ്പിക്കുന്നത്. 15 മുതൽ 17 വരെ ചെറുതുരുത്തി കലാമണ്ഡലം നിള കാമ്പസിൽവെച്ചാണ് ത്രിദിന കരകൗശല പ്രദർശനവും ബോധവത്കരണവും സംഘടിപ്പിക്കുന്നത്.
സമ്പന്നമായ ഇന്ത്യൻ കരകൗ ശല പാരമ്പര്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് പരിപാടി ലക്ഷ്യമിടുന്നത്. ബു ധനാഴ്ച രാവിലെ 10-ന് വൈസ് ചാൻസലർ പ്രൊഫ. ബി. അനന്ത കൃഷ്ണൻ നിള കാമ്പസിൽ പരിപാ ടി ഉദ്ഘാടനം ചെയ്യും.
രാവിലെ 10.30-ന് വയലി ഫോക്ലോർ ഗ്രൂപ്പ് ആറങ്ങോട്ടുകരയുടെ മു ളസംഗീത അവതരണവും, വെ ള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് കൂനത്തറ രാജീവ് പുലവരുടെ നിഴൽ പാവകളി ശില്പശാലയും നടക്കും. രാവിലെ 10 മുതൽ വൈകീട്ട് നാലു വരെ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പ്രദർശനം കാണാം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍