🟣 അരനൂറ്റാണ്ട് മുന്നെ സിനിമയ്ക്ക് സുമംഗല പാട്ട് എഴുതി വിസ്മയമായി: ഡോ. ജാനകി. 🟣

അരനൂറ്റാണ്ട് മുന്നെ സിനിമയ്ക്ക് സുമംഗല പാട്ട് എഴുതി വിസ്മയമായി: ഡോ. ജാനകി
ബാലസാഹിത്യകാരി എന്നു വിശേഷിക്കപ്പെടുന്ന സുമംഗലയുടെ പ്രതിഭ അതിവിപുലമെന്നു എഴുത്തുകാരി ഡോ. ജാനകി പറഞ്ഞു.
വടക്കാഞ്ചേരി ശ്രീ കേരള വർമ പബ്ലിക്ക് ലൈബ്രറിയിൽ സുമംഗല സ്മൃതി പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അവർ. ചെണ്ട എന്ന സിനിമക്കാണ് 50 വർഷം മുന്നെ സുമംഗല പാട്ട് എഴുതിയത്. പിന്നീട് കലാമണ്ഡലത്തിൻ്റെ ചരിത്രം എഴുതി. ശാസ്ത്രീയ കലകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു.  സുമംഗലയുടെ സാഹിത്യജീവിതം ഇംഗ്ലീഷിൽ തയ്യാറാക്കുന്ന കോഴിക്കോട് സർവ്വകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസർ കൂടിയായ ഡോ. ജാനകി സ്‌മൃതി പ്രഭാഷണത്തിൽ പറഞ്ഞു.
ലൈബ്രറി പ്രസിഡൻ്റ് വി. മുരളി അധ്യക്ഷനായി. കഥകളി സൈദ്ധാന്തികനും എഴുത്തുകാരനുമായ കലാമണ്ഡലം എം. പി. എസ്സ് നമ്പൂതിരി ഉദ്‌ഘാടനം ചെയ്തു. ഗായത്രി ഗോപകുമാർ, ലിസ്സി കോര, പി .കെ സുബ്രമണ്യൻ, എം. കെ. ഉസ്‌മാൻ, ഡി. അഷ്ടമൂർത്തി . ദേശമംഗലം നാരായണൻ എന്നിവർ പ്രസംഗിച്ചു.
മികച്ച വായനക്കാരനും സുമംഗലയുടെ മകനുമായ അഷ്‌ടമൂർത്തി ശ്രീ കേരളവർമ വായനശാലക്ക് അദ്ദേഹത്തിൻ്റെ ഗ്രന്ഥശേഖരം കൈമാറിയത് ലൈബ്രറി ഭരണസമിതി അംഗങ്ങൾ ഏറ്റുവാങ്ങി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍