വീടിന്റെ മുറ്റത്ത് ഇരുന്ന് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരന്റെ കവിളിലും, കയ്യിലും നായ കടിച്ചു.
ദേശമംഗലം ഈസ്റ്റ് പല്ലൂർ നമ്പ്രം പ്രദേശത്തെ പൂവാരത്തുടി വീട്ടിൽ മുസ്തഫ എന്നവരുടെ നാലു വയസ്സുകാരൻ മകൻ മുഹമ്മദ് ലാസിൽ വീടിന്റെ മുറ്റത്ത് ഇരുന്ന് കളിച്ചുകൊണ്ടിരിക്കെ നായ വന്നു കവിളിലും കയ്യിലും കടിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.45 ഓടുകൂടിയാണ് സംഭവം നടന്നത്. ഉടൻതന്നെ ദേശമംഗലം ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം അടിയന്തരമായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
0 അഭിപ്രായങ്ങള്‍