ചേലക്കര തോട്ടുപാലം സ്വദേശി അൻസാർ അലിയുടെ മരണത്തിൽ സഹോദരൻ അൻവർ പിടിയിലായതോടെ പുറത്തുവരുന്നത് നിർണ്ണായക വിവരങ്ങൾ.
അൻസാറിന്റെ തലയിലേറ്റ ഗുരുതരമായ മുറിവാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.
തലയിൽ നാലിഞ്ച് നീളത്തിലും പുറത്ത് ഏഴിഞ്ച് നീളത്തിലും ആഴത്തിലുള്ള മുറിവുകൾ ഇൻക്വസ്റ്റ് സമയത്ത് തന്നെ പോലീസ് കണ്ടെത്തിയിരുന്നു. ഈ മുറിവുകൾ ആയുധം ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം കൊലപാതകത്തിലേക്ക് നീങ്ങിയത്.
മരണപ്പെട്ട ദിവസം രാവിലെ ബന്ധുക്കൾ എത്തിയപ്പോൾ വീടിന്റെ മുൻവാതിലും പിൻവാതിലും പുറത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. ഈ അസ്വാഭാവികതയാണ് കൊലപാതകമെന്ന സംശയം ബലപ്പെടുത്തിയത്.
പുലർച്ചെ വീട്ടിലുണ്ടായ തർക്കത്തിന് പിന്നാലെ അൻസാർ കൊല്ലപ്പെട്ടതായും, തുടർന്ന് പ്രതി വീട് പുറത്തുനിന്ന് പൂട്ടി കടന്നുകളഞ്ഞതായും പോലീസ് കരുതുന്നു. സഹോദരങ്ങൾക്കിടയിലെ തർക്കമാണ് വലിയ ക്രൂരകൃത്യത്തിൽ കലാശിച്ചത്.
കസ്റ്റഡിയിലുണ്ടായിരുന്ന അൻവറിനെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്.
0 അഭിപ്രായങ്ങള്‍