🟣 കേരളസർക്കാർ ടൂറിസം വകുപ്പിൽ നിന്നും ഉത്രാളിക്കാവ് പൂരം 2026 നടത്തിപ്പിനായി അനുവദിച്ച 5 ലക്ഷം രൂപ ലഭിച്ചതായി കോ- ഓർഡിനേറ്റർ വി സുരേഷ് കുമാർ.🟣

കേരളസർക്കാർ ടൂറിസം വകുപ്പിൽ നിന്നും ഉത്രാളിക്കാവ് പൂരം 2026 നടത്തിപ്പിനായി അനുവദിച്ച 5 ലക്ഷം രൂപ ലഭിച്ചതായി കോ- ഓർഡിനേറ്റർ വി സുരേഷ് കുമാർ.

മൂന്ന് ദേശകമ്മിറ്റികൾക്കും കൂടി അഞ്ചുലക്ഷം  രൂപയാണ്   ലഭിച്ചത്. കഴിഞ്ഞ 3 വർഷവും  പൂരം നടത്തിപ്പിനായി 3 കമ്മിറ്റികൾക്കും കൂടി 5 ലക്ഷം രൂപ വീതം ലഭിച്ചിരുന്നു.  ഇതിനായി പരിശ്രമിച്ച വടക്കാഞ്ചേരി എം എൽ എ  സേവ്യർ ചിറ്റിലപ്പിള്ളി, ടൂറിസം മന്ത്രി മുഹമ്മദ്‌ റിയാസ് എന്നിവരോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നതായി എങ്കക്കാട് ദേശക്കമ്മിറ്റി പ്രസിഡന്റ്‌ പി. ആർ. സുരേഷ്‌കുമാർ, കുമരനെലൂർ  ദേശക്കമ്മിറ്റി പ്രസിഡന്റ്‌  എ. കെ. സതീഷ്കുമാർ, വടക്കാഞ്ചേരി ദേശക്കമ്മിറ്റി  പ്രസിഡന്റ്‌  സി. എ.  ശങ്കരൻകുട്ടി  എന്നിവർ  അറിയിച്ചു. 
യോഗത്തിൽ  ഉത്രാളിക്കാവ് പൂരം സെൻട്രൽ കോർഡിനേറ്റർ  വി. സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. എങ്കക്കാട് ദേശക്കമ്മിറ്റി സെക്രട്ടറി  ജയേഷ്‌കുമാർ, കുമരനെലൂർ  ദേശക്കമ്മിറ്റി സെക്രട്ടറി  പി. എ. വിപിൻ, വടക്കാഞ്ചേരി ദേശക്കമ്മിറ്റി  സെക്രട്ടറി പി. എൻ. വൈശാഖ് എന്നിവർ  നന്ദിയും അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍