ചൊവ്വ ഉച്ചക്ക് രണ്ടോടെ തൃശൂർ - ഷൊർണൂർ സംസ്ഥാന പാതയിൽ അകമല പത്മനാഭം ഹോട്ടലിന് സമീപത്താണ് അപകടം ഉണ്ടായത്.
വടക്കാഞ്ചേരി ഭാഗത്ത് നിന്നും ഷൊർണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിരെ വന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. വാഴക്കോട് ഭാഗത്ത് നിന്നും വടക്കാഞ്ചേരിയിലേക്ക് വരികയായിരുന്നു സ്‌കൂട്ടർ. സ്കൂട്ടറിൽ രണ്ട് പേർ ഉണ്ടായിരുന്നെങ്കിലും , ഓടിച്ചിരുന്നയാൾക്കാണ് ഗുരുതരമായി പരുക്കേറ്റത്. സ്‌കൂട്ടറിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ സമീപത്തെ മതിലിലും കാനയിലും ഇടിച്ചാണ് നിന്നത്. കാറിൻ്റെ മുൻ ഭാഗം തകർന്നിട്ടുണ്ട്. ഹൈവേ പോലീസ് ഉടൻ എത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. തലക്ക് ഗുരുതര പരിക്ക് പറ്റിയ ബൈക്ക് യാത്രക്കാരനായ ആലപ്പുഴ സ്വദേശി കോഴന്തറ കിഴക്ക് വീട്ടിൽ അനസി (36)നെ സംഭവ സ്ഥലത്തു നിന്നും ആക്ട്സ് പ്രവർത്തകർ മെഡിക്കൽ കോളേജിൽ എത്തിച്ചു.
0 അഭിപ്രായങ്ങള്‍