ചെറുതുരുത്തി താഴ പ്ര മഹല്ലിൽ കോടംകുന്നത്ത് അലി സഖാഫിയുടെ മകൾ സൻഹാ മഹ്റിൻ (6) കുഴഞ്ഞ് വീണ് മരിച്ചു. രണ്ടു ദിവസം മുൻപ് കളിക്കുന്നതിനിടെ ചാണകകുഴിയിൽ വീണ് കയ്യിന് നിസാരമായ പരിക്കേറ്റിരുന്നു. പിന്നീട് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ശ്രീകൃഷ്ണപുരത്ത് വെച്ച് യാത്രക്കിടെ കുട്ടിക്ക് പ്രയാസം അനുഭവപ്പെട്ടതിനെ തുടർന്ന് മണ്ണാർക്കാട് വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിൽ എത്തി ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉമ്മ: സഫിയ
സഹോദരൻ: സഹൽ.
0 അഭിപ്രായങ്ങള്