വെള്ളറക്കാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ തണ്ണീർ പന്തൽ സ്ഥാപിച്ചു.
സംസ്ഥാനത്ത് വേനൽചൂട് വർധിച്ച് വരുന്ന സാഹചര്യത്തിൽ കാൽനട യാത്രക്കാർക്കും, മറ്റ് യാത്രക്കാർക്കും ആശ്വാസമാകുന്ന തണ്ണീർ പന്തൽ കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. എം. നൗഷാദ് ഉദ്ഘാടനം ചെയ്തു.
സംഘം സെക്രട്ടറി പി. എസ്. പ്രസാദ് സ്വാഗതം പറഞ്ഞു. ബാങ്ക് പ്രസിഡന്റ് സി. എം. അബ്ദുൽ നാസർ അധ്യക്ഷനായി. ജനപ്രതിനിധികൾ, ഡയറക്ടർ ബോർഡ് മെമ്പർമാർ, സഹകാരികൾ, ജീവനക്കാർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. ബോർഡ് മെമ്പർ ശങ്കരനാരായണൻ നന്ദി പറഞ്ഞു.
0 അഭിപ്രായങ്ങള്‍