പാർലമെന്റിൽ വനിതാ സംവരണ ബില്ല് അട്ടിമറിച്ച ഇടതു വലത് മുന്നണികളുടെ സ്ത്രീ വിരുദ്ധതക്കെതിരെ ബിജെപി തൃശൂർ നോർത്ത് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിളാ മുന്നേറ്ററാലി സംഘടിപ്പിച്ചു .
വടക്കാഞ്ചേരിയിൽ നിന്ന് ആരംഭിച്ച റാലി ഓട്ടുപാറ ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു. സമാപന സമ്മേളനം ബിജെപി സംസ്ഥാന സെൽ കോർഡിനേറ്റർ അഡ്വ. വി. കെ. സജീവൻ ഉദ്ഘാടനം ചെയ്തു.
ബിജെപി നോർത്ത് ജില്ല പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രമണ്യൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ല സെക്രട്ടറിമാരായ നിത്യസാഗർ, അഡ്വ. സോഫിയ ശ്രീജിത്ത്, രേഷ്മ സുനിൽ, മഹിളാ മോർച്ച ജില്ല പ്രസിഡന്റ് ജമീല കെ. എം., ജനറൽ സെക്രട്ടറി ജിജിമോൾ അനിൽകുമാർ, സെക്രട്ടറി ഗോപിക മനോജ്, തിരുവില്വാമല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല പണിക്കർ എന്നിവർ സംസാരിച്ചു.
0 അഭിപ്രായങ്ങള്‍