പറപ്പൂർ സെൻ്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ ജൂബിലി വർഷത്തിൽ കേരള ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാരുടെ നേതൃത്വത്തിൽ സഹപാഠിയ്ക്ക് വീട് നിർമ്മിച്ചു നൽകി.
'ജൂബിലി സ്നേഹത്തണൽ ' ഭവനത്തിന്റെ താക്കോൽ കേരള റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ കൈമാറി. പ്രസ്തുത പരിപാടിയിൽ ഭവന നിർമ്മാണത്തിന് നിസ്വാർത്ഥ സേവനം നൽകിയവർക്ക് സ്നേഹോപഹാരം NSS നു വേണ്ടി MLA സേവ്യർ ചിറ്റിലപ്പിള്ളി സമർപ്പിച്ചു. സ്കൂൾ മാനേജർ റവ. ഫാ. സെബി പുത്തൂർ അധ്യക്ഷത വഹിച്ചു. ജില്ലയിലെ മികച്ച NSS കോർഡിനേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ട സി ഓ ജോയ് മാസ്റ്ററെ ചടങ്ങിൽ മന്ത്രി ആദരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍