വടക്കാഞ്ചേരി : വനിതകൾക്ക് 33% സംവരണം ഏർപ്പെടുത്തിയ നരേന്ദ്രമോദി സർക്കാരിനെ അഭിവാദ്യം അർപ്പിച്ച് വടക്കാഞ്ചേരി ടൗണിൽ പ്രകടനവും ജയശ്രീ ഹാളിൽ മഹിളാ സംഗമവും നടത്തി. മഹിളാമോർച്ച സംസ്ഥാന പ്രസിഡൻറ് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻറ് ജി.ജി സത്യൻ അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന ട്രഷറർ ഇ. കൃഷ്ണദാസ് മുഖ്യപ്രഭാഷണം നടത്തി. നിത്യസാഗർ, ധന്യ അരുൺ, രമ്യാ രാമദാസ്, എം. ജയശ്രീ, കവിത കൃഷ്ണനുണ്ണി, വനജ മോഹൻ എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍