തെക്കുംകരയിൽ കോൺഗ്രസ് ബൂത്ത് യോഗങ്ങൾക്കു തുടക്കമായി.

പുന്നംപറമ്പ്: തെക്കുംകരയിൽ കോൺഗ്രസ് ബൂത്ത് യോഗങ്ങൾക്കു തുടക്കമായി. കെ.പി.സി.സി യുടെ ആഹ്വാനപ്രകാരമാണ് യോഗങ്ങൾക്കു തുടക്കം കുറിച്ചത്. യോഗങ്ങളിൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് പി.ജി ജയദീപ് പങ്കെടുത്തു.

 നേതാക്കളായ വി.എം കുരിയാക്കോസ്, വറീത് ചിറ്റിലപ്പിള്ളി, വർഗ്ഗീസ് വാകയിൽ, അഡ്വ. ടി.എസ് മായാദാസ്, ജയൻ മംഗലം, പി. രാധാകൃഷ്ണൻ, കെ.കെ അബുബക്കർ,   ജോണി ചിറ്റിലപ്പിള്ളി, ഗോപാലകൃഷ്ണൻ നന്തിലത്ത് ,അഷറഫ് കരുമത്ര എന്നിവർ പ്രസംഗിച്ചു. 54ാം നമ്പർ ബൂത്ത് പ്രസിഡന്റായി ടി.ഡി ലോനപ്പനെയും , 55-ാം നമ്പർ ബൂത്ത് പ്രസിഡന്റായി വി.വി സണ്ണിയേയും തെരഞ്ഞെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍