തെരഞ്ഞെടുപ്പ് കോഴ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്. ഈ മാസം 14ന് 11 മണിക്ക് കൽപ്പറ്റയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി.വയനാട് എസ്പി ഓഫീസിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം.
സുൽത്താൻ ബത്തേരി മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാൻ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലിൽ വച്ച് പത്തുലക്ഷവും സുൽത്താൻ ബത്തേരിയിൽ വച്ച് 40 ലക്ഷവും സി .കെ ജാനുവിന് നൽകിയെന്ന പരാതിയിലാണ് നടപടി. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസാണ് പരാതി നൽകിയത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍