കേച്ചേരിയിൽ വീട്ടിൽ കവർച്ച; ലക്ഷങ്ങൾ വിലയുള്ള വാച്ചുകളും അര ലക്ഷം നഷ്ടപ്പെട്ടു.

 കേച്ചേരിയിൽ വീട്ടിൽ അലമാരിയില്‍ സൂക്ഷിച്ച രണ്ടേകാല്‍ ലക്ഷം രൂപ വില വരുന്ന രണ്ടു വാച്ചുകളും അമ്പതിനായിരത്തോളം രൂപയും നഷ്ടപ്പെട്ടു. മണലി സ്വദേശി പണിക്ക വീട്ടില്‍ ഹനീഫയുടെ വീട്ടിലാണ് മോഷണം. 


ബന്ധുവിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ പോയി തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരമറിഞ്ഞത്. വീടിന്റെ മുന്‍വശത്തെ വാതില്‍ പൊളിച്ച നിലയിലായിരുന്നു. തുടര്‍ന്ന് വീട്ടുക്കാര്‍ നടത്തിയ പരിശോധനയിലാണ് കവർച്ച നടന്നെന്ന് അറിഞ്ഞത്. 


വീടിന്റെ പുറകുവശത്തെ വാതില്‍ തകര്‍ത്ത് മോഷ്ടാവ് അകത്തുകയറാന്‍ ശ്രമം നടത്തിയെങ്കിലും വാതിലിന്റെ മറുവശത്തുള്ള ഇരുമ്പിന്റെ വാതില്‍ തകര്‍ക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് വീടിന്റെ മുന്‍വശത്തെ ജനല്‍ ചില്ല് തകര്‍ത്ത് വാതിലിന്റെ പൂട്ട് തര്‍ത്ത് അകത്ത് കയറിയത്. 


വീട്ടുകാർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി തൃശൂരില്‍ നിന്നുള്ള വിരലടയാള വിദഗ്ധര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.സിസിടിവി ക്യാമറകളും ശാസ്ത്രീയ തെളിവുകളും ശേഖരിച്ച് മോഷ്ടാവിനായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍