മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ഭരണിവേല തെക്കുംമുറി വിഭാഗം ബ്രോഷർ പ്രകാശനം ചെയ്തു.
മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ഭരണിവേല തെക്കുംമുറി വിഭാഗം ബ്രോഷർ പ്രകാശനം ചെയ്തു. മേശാന്തി അനീഷ് കൈലാസം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ആദ്യ പ്രതി പ്രസിഡന്റ് കെ ചന്ദ്രദാസിൽ നിന്നും കോമരം മാരാത്ത് വാസുദേവൻ ഏറ്റുവാങ്ങി. ക്ഷേത്രസമിതി സെക്രട്ടറി രാജു മാരാത്ത്, പ്രസിഡന്റ് കെ ചന്ദ്രശേഖരൻ എന്നിവർ സന്നിഹിതരായി.
തെക്കുംമുറി, വടക്കുംമുറി, പുതുരുത്തി, കിരാലൂർ ദേശക്കാർ പങ്കാളികളായ ഭരണിവേല ജനുവരി 19 വെള്ളിയാഴ്ച ആണ്. പൂരകമ്മിറ്റി സെക്രട്ടറി ജിഷ്ണു പന്തക്കൽ, ട്രഷറർ ഗിരീഷ് മാരാത്ത്, മോഹനൻ അരയാളത്തിൽ, രാജശ്രീ സുഗുണൻ, ഷാജി അരിക്കര, തച്ചം കോട്ട് വിജയൻ, കെ നന്ദകുമാർ എന്നിവർ സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ