വടക്കാഞ്ചേരി ഉപജില്ല കലോത്സവത്തിൽ 65 ൽ 63 പോയിന്റ് കരസ്ഥമാക്കി ഓവറോൾ 2-ാം സ്ഥാനം നേടിയ മുണ്ടത്തിക്കോട് ഡി.വി.എൽ.പി സ്കൂളിലെ പ്രതിഭകളെ അനുമോദിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സദസ്സ് ഡിവിഷൻ കൗൺസിലർ കെ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ആർ.ആർ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പെരിങ്ങണ്ടൂർ സിറ്റി യൂട്യൂബ് ചാനൽ ഫെയിം ശിവപ്രസാദും രാഘുൽ രാജും വിശിഷ്ട അതിഥികളായി പങ്കെടുത്തു. കുട്ടികളുടെ ഘോഷയാത്രയും സമ്മാനർഹമായ ചില ഇനങ്ങളും അവതരിപ്പിച്ചു. പ്രധാന അദ്ധ്യാപിക വി. സരസ്വതി സ്വാഗതവും ബാലമുരളി മാസ്റ്റർ നന്ദിയും പറഞ്ഞു. മുൻ എസ്.എസ്.ജി ചെയർമാൻ രാജു മാരാത്ത്, കെ. ചന്ദ്രദാസ്, പി. ഗീത, സുധി പന്തക്കൽ, കെ.ജി അച്യുതകുമാർ, പി.എം ശ്രീലക്ഷ്മി, നന്ദകുമാർ ആശംസകൾ നേർന്ന് സംസാരിച്ചു. അദ്ധ്യാപകരായ ശ്രീജിത്ത്, രെജി, നന്ദിത എന്നിവർ നേതൃത്വം നൽകി.


.jpeg)
0 അഭിപ്രായങ്ങള്‍