കുറച്ചുനാളുകളായി വടക്കാഞ്ചേരിയിലെ കോൺഗ്രസിൽ നടന്നുവരുന്ന വിഭാഗീയ പ്രവർത്തനങ്ങൾക്കെതിരെ കെ.പി.സി.സി, ഡി.സി.സി നേതൃത്വം താക്കീത് നൽകി. പി.ജി ജയദീപിനെ ബ്ലോക്ക് പ്രസിഡന്റായി നിയമിച്ചതിനെ തുടർന്നാണ് എതിർപക്ഷം വിഭാഗീയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
വടക്കാഞ്ചേരി, തെക്കുംകര മണ്ഡലം പ്രസിഡന്റ്മാർ വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നും ആ പ്രവർത്തനങ്ങൾ വടക്കാഞ്ചേരിയിലും സമീപപ്രദേശങ്ങളിലും കോൺഗ്രസ് പാർട്ടിയെ ദുർബലപ്പെടുത്തും എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് കെ.പി.സി.സി, ഡി.സി.സി നേതൃത്വം എതിർപക്ഷത്തിന് താക്കീത് നൽകിയത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍