ഉത്രാളിക്കാവ് പൂരം എങ്കക്കാട് ദേശം പൊതുയോഗം ഇന്ന് ദേശ കമ്മിറ്റി ഓഫീസിൽ പ്രസിഡണ്ട് പൂക്കുന്നത്ത് ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.



 ഉത്രാളിക്കാവ് പൂരം എങ്കക്കാട് ദേശം പൊതുയോഗം ഇന്ന് ദേശ കമ്മിറ്റി ഓഫീസിൽ പ്രസിഡണ്ട് പൂക്കുന്നത്ത് ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. സെക്രട്ടറി മണികണ്ഠൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ തുളസി കണ്ണൻ വരവ് ചിലവ് കണക്കും, ഡോ. നീലകണ്ഠൻ നമ്പീശൻ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് 2024 ലെ പൂരം നടത്തിപ്പിനായി പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.





വിശ്വനാഥ ഷേണായ് , ഡോ. നീലകണ്ഠൻ നമ്പീശൻ എന്നിവർ വരണാധികാരികളായിരുന്നു. പുതിയ ഭാരവാഹികളായി മണികണ്ഠൻ  ( പ്രസിഡണ്ട് ) എൻ.ആർ. മോഹനൻ നമ്പീശൻ ( സെക്രട്ടറി ) , രാജഗോപാൽ എങ്കക്കാട്  ( ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു., പൂരം ചീഫ് കോ-ഓർഡിനേറ്ററായി പൂക്കുന്നത്ത് ബാബുവിനെ യോഗം നാമനിർദേശം ചെയ്തു.





50 ലക്ഷം രൂപയുടെ ബഡ്ജറ്റാണ്  ഇത്തവണ എങ്കക്കാട് വിഭാഗം പൂരത്തിനായി വകയിരുത്തിയിരിക്കുന്നത്.ഭഗവതിപ്പൂരം ദേശത്തെ മുഴുവൻ കുടുംബങ്ങൾക്കും കണ്ടാസ്വദിക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നതിനും , കൂടുതൽ മനോഹരമാക്കുന്നതിനും പുതിയ കമ്മിറ്റി തീരുമാനിച്ചു.



പൂരം ദിവസത്തെ വെടിക്കെട്ട് പൂരം കാണാനെത്തുന്നവരുടെ സൗകര്യവും, പൂരത്തിന്റെ മറ്റ് ചടങ്ങുകളുടെ സുഖമമായ നടത്തിപ്പിനും വേണ്ടി ഉച്ചതിരിഞ്ഞ് 4.15 എന്ന സമയത്തേക്ക് തന്നെ മാറ്റണമെന്ന യോഗ നിർദ്ദേശത്തിന് കമ്മിറ്റി അംഗീകാരം നൽകി. സെക്രട്ടറി എൻ ആർ . മോഹനൻ നമ്പീശൻ യോഗത്തിന് നന്ദി രേഖപ്പെടുത്തി.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍