20, 21, 22 തീയതികളിൽ എട്ട് ട്രെയിനുകൾ റദ്ദാക്കി. ആലുവ - അങ്കമാലി സെക്ഷനിലെ അറ്റകുറ്റപ്പണികൾ കാരണമാണ് നടപടി. 20,21 തീയതികളിലെ പരശുറാം എക്സ്പ്രസ്, 21,22 തീയതികളിലെ രാജ്യറാണി, അമൃത, ഗരീബ് രഥ് എക്സ്പ്രസ്സുകളാണ് റദ്ദാക്കിയത്. ഭാഗികമായി റദ്ദാക്കിയവ: 21ന് വേണാട് എക്സ്പ്രസ് എറണാകുളം വരെ മാത്രം. ഷൊർണൂരിൽ നിന്നുള്ള വേണാട് പുറപ്പെടുക എറണാകുളത്തു നിന്ന്. 21ലെ ചെന്നൈ - ഗുരുവായൂർ എക്സ്പ്രസ്സ് എറണാകുളം വരെ മാത്രം. 21ന് കന്യാകുമാരി - പൂനെ എക്സ്പ്രസ് വഴി തിരിച്ചുവിടും. 22ന് ചെന്നൈ - ഗുരുവായൂർ എഗ്മോർ പുറപ്പെടുക എറണാകുളത്തുനിന്ന്. 22ലെ കണ്ണൂർ - എറണാകുളം എക്സ്പ്രസ് തൃശ്ശൂർ വരെ മാത്രം.
0 അഭിപ്രായങ്ങള്‍